കോതമംഗലം :ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നേര്യമംഗലത്ത് വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നേര്യമംഗലത്ത് പുതിയ പാലം നിര്‍മിക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന പട്ടയമില്ലാത്തവരുടെ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.എം എൽ എ യുടെ ആവിശ്യത്തെ തുടർന്നാണ് കളക്ടർ സംഭവ സ്ഥലം നേരിട്ട് എത്തി സന്ദർശിച്ചത് .ആന്റണി ജോൺ എം എൽ എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണൻ,പഞ്ചായത്ത് മെമ്പർ ഷിബു പടപ്പറമ്പത്ത്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്,കെ ഇ ജോയി,പി എം ശിവൻ,കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് , എന്നിവർ സന്നിഹിതരായിരുന്നു.
Comments
0 comment