menu
നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്കൂളിൽ കിച്ചൻ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്കൂളിൽ കിച്ചൻ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
0
240
views
കോതമംഗലം : നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്കൂളിൽ കിച്ചൻ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കിച്ചൻ ബ്ലോക്കിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം അദ്ധ്യക്ഷയായി. പി റ്റി എ പ്രസിഡന്റ് എം ബി ഇബാഹിം, ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ , മുൻ മെമ്പർ കെ എം പരീത്, എച്ച് എം ഇൻ ചാർജ് ജമീല ഇ എം, എൻ പി അസൈനാർ, എന്നിവർ സംസാരിച്ചു. മധു പ്രണവം, ടി കെ ശിവൻ, അലി നെല്ലിക്കുഴി, അജാസ് എം എം,കെ ബി മുഹമ്മദ്, സൽമ ടീച്ചർ, ജോബി സർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് പി റ്റി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചിക്കൻ ബിരിയാണിയും വിതരണം ചെയ്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations