കോതമംഗലം. വൈസ് മെൻസ് ക്ലബ്ബ് നെല്ലിമറ്റം ഡയമണ്ട്സ്, റീജിയൺ കളിയിടം പ്രോജക്റ്റിന്റെ ഭാഗമായി, നെല്ലിമറ്റം കോളനിപടി അങ്കണവാടിയിൽ ശിശുദിനാഘോഷം നടത്തി, കളിപ്പാട്ടങ്ങളും, പാത്രങ്ങളും വിതരണം ചെയ്തു.
വിതരണത്തിന്റെ ഉദ്ഘാടനം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിബി മാത്യു നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻറ് സോളി ഷാജി അദ്ധ്യ ക്ഷത വഹിച്ചു.
ലഫ്റ്റനന്റ് റീജിയണൽ ഡയറക്ടർ ടോമി ചെറുകാട്, സോൺ സെക്രട്ടറി ജോർജ് എടപ്പാറ, ക്ലബ്ബ് സെക്രട്ടറി ബിന്ദു ജോർജ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ ബിനോയ് പോൾ, മെനറ്റ്സ് പ്രസിഡന്റ് മീര ടോണി,ഷാജി മാത്യു,മെറിറ്റ് ഷാജി, അങ്കണവാടി ടിച്ചർ ആശ സുകുമാരൻ,അബ്രഹാം താഴത്തൂട്ട്, ലിസി എബ്രഹാം, ഉഷ ബിനോയി എന്നിവർ പ്രസംഗിച്ചു. ശിശുദിന റാലിയും മിഠായി വിതരണവും നടത്തി.
Comments
0 comment