മൂവാറ്റുപുഴ:നഗരത്തിലും,സമീപ പ്രദേശങ്ങളിലെ കോളേജുകൾ, സ്കൂളുകൾക്ക് മുമ്പിലൂടെയും അഭ്യാസ പ്രകടനം നടത്തി അമിത വേഗതയിൽ ചീറിപ്പായുന്ന കാറുകൾ,ബൈക്കുകൾക്ക് എതിരെ നടപടി സ്വീകരിക്കാത്തതു മൂലം അപകടങ്ങൾ തുടർക്കഥ ആവുകയാണ്.
ക്ലാസ്സ് കഴിയുന്നതോടെ കോളേജുകൾക്കും,സ്കൂളുകൾക്കും മുമ്പിലൂടെ ഇത്തരക്കാർ കാറുകളും,ഫാഷൻ ബൈക്കുകളുമായി കറങ്ങി നടക്കുന്നത് നിത്യസംഭവമാണ്. അടിയന്തിരമായി നഗരത്തിലും, കോളേജുകൾക്കും,സ്കൂളുകൾക്കും മുമ്പിൽ പോലീസ്,മോട്ടോർ വെഹിക്കിൾ നിരീക്ഷണം ശക്തമാക്കണമെന്നും,കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും,
മൂവാറ്റുപുഴ പൗരസമിതി യോഗം ആവശ്യപ്പെടുന്നു.
യോഗത്തിൽ പ്രസിഡന്റ് ജിജോ പാപ്പാലിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിൽജോ കടാതി,ട്രഷറർ വി.സി ബെന്നി, പരീത് ഇഞ്ചക്കുടി, എ.കെ നാരായണൻ,ബിജു നിരപ്പ് എന്നിവർ പ്രസംഗിച്ചു.
Comments
0 comment