menu
നഗരവികസനം പാളിച്ചയിൽ, എം.എൽ.എക്കെതിരെ പരസ്യ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്: സി പി ഐ എം മുനിസിപ്പൽ നോർത്ത് ലോക്കൽ കമ്മിറ്റി
നഗരവികസനം പാളിച്ചയിൽ, എം.എൽ.എക്കെതിരെ പരസ്യ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്: സി പി ഐ എം മുനിസിപ്പൽ നോർത്ത് ലോക്കൽ കമ്മിറ്റി
404
views
മൂവാറ്റുപുഴ:

കേരളത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മൂവാറ്റുപുഴ ടൗണിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഏറെയാണ്. എന്നാൽ ഇതിനനുസരിച്ചുള്ള വികസനം മൂവാറ്റുപുഴയ്ക്കുണ്ടാവുന്നില്ല. മൂവാറ്റുപുഴ മണ്ഡലത്തിൻ്റെ രൂപീകരണത്തിനു ശേഷം ഭൂരിഭാഗം സമയവും മൂവാറ്റുപുഴയെ നിയമസഭയിൽ പ്രതിനിധീകരിച്ചത് യു ഡി എഫ് എംഎൽഎമാരാണ്. മൂവാറ്റുപുഴ ജില്ലയാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി കെ കരുണാകരൻ വഞ്ചിച്ച ചരിത്രവും ഉണ്ട്. ഇതെല്ലാം മറച്ചുവച്ച് കോൺഗ്രസുകാർ കടലാസ് സംഘടനയുണ്ടാക്കി മൂവാറ്റുപുഴ ജില്ലക്കായി അലമുറയിടുന്നു. അതേ സമയം കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ മൂവാറ്റുപുഴ വികസനത്തിനു വേണ്ടി ചെറുവിരൽ പോലും അനക്കുന്നില്ലയെന്ന് പരക്കെ തന്നെ ആക്ഷേപമുണ്ട്.എം.എൽ.എയുടെ കഴിവുകേട് മൂലം നഗരവികസനത്തിനായി മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കേണ്ടി വന്നു. ഒരു ലക്ഷത്തോളം ആളുകൾ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ഒരു ലക്ഷം ആളുകൾ ഒപ്പിട്ടു എന്നത് പ്രശ്നത്തിൻ്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് വ്യക്തമാകുന്നതാണ്.മുഖ്യമന്ത്രിയുടെ ഇടപെടലിനു ശേഷം പുനരാരംഭിച്ച പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുഴപ്പങ്ങളുണ്ടാക്കാൻ എം.എൽ.എ ശ്രമിക്കുകയാണ്. കച്ചേരിത്താഴത്ത് തൻ്റെ ഇഷ്ടക്കാരുടെ സ്ഥാപനങ്ങൾക്ക് മുന്നിലുള്ള ഓടകളുടെ ഉയരത്തിൽ കുറവ് വരുത്തിയതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.സംസ്ഥാന സർക്കാർ ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടും നഗരവികസനം പൂർത്തിയാക്കാൻ കഴിയാത്തത് എം.എൽ.എ യുടെ കഴിവുകേടാണ്. ഇതിനെ മറികടക്കാനാണ് എം.എൽ.എ മാധ്യമങ്ങൾക്ക് മുന്നിൽ മറ്റ് വിഷയങ്ങൾ ഉന്നയിച്ച് ശ്രദ്ധതിരിക്കുന്നത്.മൂവാറ്റുപുഴ നഗരവികസനം സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ എം.എൽ .എ ക്കെതിരെ പരസ്യപ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് സിപിഐ(എം) മുനിസിപ്പൽ നോർത്ത്ലോക്കൽസമ്മേളനം പ്രമേയത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations