menu
നിരന്തര കുറ്റാവാളി അമൽ നാഥ് നെ കാപ്പ ചുമത്തി നാട് കടത്തി.
നിരന്തര കുറ്റാവാളി അമൽ നാഥ് നെ കാപ്പ ചുമത്തി നാട് കടത്തി.
0
284
views
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മുവാറ്റുപുഴ ആനിക്കാട് ,പൂതക്കുഴി ഷാപ്പ് ഭാഗത്ത് ഇളമ്പ്രാ പുത്തൻ പുര വീട്ടിൽ അമൽനാഥ് (21) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി   ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി  പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കല്ലൂർക്കാട്, പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച്  മാസങ്ങളിൽ മൂവാറ്റുപുഴ, പോത്താനിക്കാട്  പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, അടിപിടി  കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി  63 പേരെ നാട് കടത്തി. 87 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations