
കോതമംഗലം വെണ്ടുവഴി വെള്ളുക്കുടിയിൽ ഉല്ലാസ് ഉണ്ണി (44) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
. കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മെയ് മാസം കോതമംഗലം എം.എ കോളേജ് ജംഗ്ഷനിലെ ഇറച്ചികടയിൽ അതിക്രമിച്ച് കയറി ജോലിക്കാരെ ഉപദ്രവിച്ചതിനും, വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് നാശ നഷ്ടം ഉണ്ടാക്കിയതിനും കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 65 പേരെ നാട് കടത്തി. 87 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.
Comments
0 comment