കോതമംഗലം :തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രം തന്ത്രിയും നിയുക്ത ശബരിമല മേൽശാന്തിയുമായ പുത്തില്ലം മഹേഷ് നമ്പൂതിരിക്ക് തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിൽ ജനപ്രതിനിധികളുടെയും വിവിധ ക്ഷേത്രങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി ആദരിച്ചു.
രേണുകേയ ഹാളിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ ആന്റണി ജോൺ എം എൽ എ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തി വൃശ്ഛിക് വാസുദേവൻ നമ്പൂതിരി, പൊന്നാട്ട്കാവ് മേൽശാന്തി സന്തോഷ് തിരുമേനി എന്നിവർ പൂർണ്ണ കുംഭം നൽകി . യോഗത്തിൽ ദേവസ്വം വൈസ് പ്രസിഡന്റ് ഗോബീനാഥ് അദ്ധ്യക്ഷത വഹിച്ചു. മഹേഷ് തിരുമേനി അനുഗ്രഹ പ്രഭാക്ഷണം നടത്തി.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,വാർഡ് മെമ്പർ പ്രിയ സന്തോഷ്, ഡയാന നോമ്പി,ബിന്ദു ശശി,വിവിധ ഹൈന്ദവ സംഘടന പ്രതിനിധികൾ, ക്ഷേത്രഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ദേവസ്വം സെക്രട്ടറി സന്തോഷ് പട്ടമ്മാട്ട് സ്വാഗതവും ദേവസ്വം ജോയിന്റ് സെക്രട്ടറി പത്മകുമാർ പട്ടമ്മാട്ട് നന്ദിയും രേഖപ്പെടുത്തി.
Comments
0 comment