
. നങ്ങേലില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ കെ എന്‍ വിജയന്‍ സ്വാഗതം ആശംസിച്ചു.നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ ഡോ. റെജി. എം. വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കേരള ആരോഗ്യ സര്‍വകലാശാല മധ്യമേഖലാ കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടിയ നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് എം എല്‍ എ സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫി നല്‍കുകയും വിജയികളായ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു.അതോടൊപ്പം പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എയുടെയും,കോളേജിന്റെയും ഉപഹാരങ്ങൾ നൽകി.ഒന്നാംവര്‍ഷ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് ഷെവ. എം. ഐ.വര്‍ഗീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 1001/- രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കി. സമ്മേളനത്തില്‍ നങ്ങേലില്‍ ആയുര്‍വേദ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.സി.വാസു,കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ബിനോയ് ഭാസ്കരന്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ ഷിബു വര്‍ഗീസ്, കോളേജ് കൗണ്‍സില്‍ സെക്രട്ടറി ഡോ.സുനിൽ പി.വി, പി.ടി.എ പ്രസിഡന്റ് ഡോ.എ.പി എല്‍ദോ, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ വിനേഷ് വാസു, ഓഫീസ് സൂപ്രണ്ട് ബിജി ഇ.എം, അലൂമിനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.നിമിന്‍ ശ്രീധര്‍,ഹൗസ് സര്‍ജന്‍ പ്രതിനിധി ഡോ. എസ്. കൃഷ്ണപിയ,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആദിത്യ പി കമ്മത്ത് എന്നിവര്‍ പങ്കെടുത്തു.കോളേജ് യൂണിയന്‍ സ്റ്റാഫ് അഡ്വൈസര്‍ ഡോ.ജിഷ ആര്‍ ജോണ്‍ നന്ദി പ്രകാശനം നടത്തി.
Comments
0 comment