കോതമംഗലം : നവ കേരള സദസിന്റെ കോട്ടപ്പടി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണയോഗം കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ താലൂക്ക് തല സംഘാടക സമിതി ചെയർമാൻ ജോയി എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം ആഷ അജിൻ,ജനപ്രതിനിധികളായ സാറാമ്മ ജോൺ, നിധിൻ മോഹൻ, ജിജി സജീവ്,ശ്രീജ സന്തോഷ്,സഹകരണ സംഘം പ്രസിഡന്റുമാരായ കെ എസ് സുബൈർ, ജോസ് ചോലിക്കര, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി എം അഷ്റഫ്, ജോർജ് മുടവുംകുന്നേൽ, പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ്,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, സാമൂഹിക സംഘടന പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കോട്ടപ്പടി വില്ലേജ് ഓഫീസർ ഫൗഷി എം എസ് സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു നന്ദിയും രേഖപ്പെടുത്തി.ഡിസംബർ 10 ന് കോതമംഗലത്ത് വച്ച് നടക്കുന്ന നവ കേരള സദസിന്റെ വിജയത്തിനായി വിവിധ ഉപസമിതികൾ രൂപീകരിച്ചും ചുമതലകൾ നിശ്ചയിച്ചു.
Comments
0 comment