menu
നവ കേരള സദസ്സ് - കവളങ്ങാട് പഞ്ചായത്തിൽ സംഘാടകസമിതി രൂപീകരണ യോഗം.
നവ കേരള സദസ്സ് - കവളങ്ങാട് പഞ്ചായത്തിൽ സംഘാടകസമിതി രൂപീകരണ യോഗം.
1
224
views
കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവ കേരള സദസ്സിന് മുന്നോടിയായി കവളങ്ങാട് പഞ്ചായത്തിൽ സംഘാടകസമിതി രൂപീകരിച്ചു.സംഘാടക സമിതി രൂപീകരണയോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു.യോഗത്തിൽ എക്സ് എം എൽ എ എം വി മാണി,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലിസി ജോളി,ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി   ചെയർമാൻ ഷിബു പടപ്പറമ്പത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ്  ടി എച്ച്, തഹസിൽദാർ റേച്ചൽ കെ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ടീന ടിനു, സുഹറ ബഷീർ, ഉഷ ശിവൻ ഹരിഷ് രാജൻ, ലിസി ജോർജ്, ബാങ്ക് പ്രസിഡന്റുമ്മാരായ യാസർ മുഹമ്മദ്, എം എസ് പൗലോസ്, പൊതുപ്രവർത്തകരായ പി ടി ബെന്നി, കെ ഇ ജോയ്, പി എം ശിവൻ,ജോയി പി മാത്യു, ജോയ് അർബൻകുടി, മനോജ് ഗോപി,വി സി മാത്തച്ചൻ,സി ഡി എസ് ചെയർപേഴ്സൺ ജമീല ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് സെക്രട്ടറി ഇ കെ കൃഷ്ണൻകുട്ടി നന്ദി പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ചെയർമാനും ,പഞ്ചായത്ത് സെക്രട്ടറി ഇ കെ കൃഷ്ണൻകുട്ടി കൺവീനറുമടങ്ങുന്ന  501 അംഗസമിതിയെ യോഗം തെരഞ്ഞെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations