
കോതമംഗലം : കോതമംഗലത്ത് നവ കേരള സദസ്സ് വേദിയുടെയും പന്തലിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി . ഡിസംബർ 10 ന് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് കോതമംഗലത്ത് നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത് .
വേദിയിൽ അനുബന്ധ പന്തൽ സൗകര്യങ്ങളും , 21 നിവേദന കൗണ്ടറുകളും വിശ്രമസൗകര്യവും നാലു ബെഡ്ഡുകൾ ഉള്ള താൽക്കാലിക ആശുപത്രി സൗകര്യങ്ങളും , ഇ- ടോയ്ലറ്റ് സൗകര്യവും അടക്കമാണ് ഒരുക്കുന്നത്. ആൻറണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി .മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി , നവ കേരള സദസ്സ് ജനറൽ കൺവീനർ റെയ്ച്ചൽ കെ വർഗീസ് , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ഡോക്ടർ അനുപം എസ് , പൊതുമരാമത്ത് കെട്ടിടം വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ മെജോ ജോർജ് , മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Comments
0 comment