കേരള സദസ്സിന്റെ കോതമംഗലം മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ
ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു . നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. മുൻ എംഎൽഎ എം വി മാണി, കോതമംഗലം തഹസിൽദാർമാരായ റെയ്ച്ചൽ വർഗീസ് , കെ എം നാസർ ,
യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്
എഫ് ഐ ടി ചെയർമാൻ
ആർ അനിൽ കുമാർ, കോതമംഗലം മാർ തോമ ചെറിയ പള്ളി വികാരി
ഫാ ജോസ് പരത്തു വയലിൽ , സെൻ്റ് അഗസ്റ്റ്യൻ സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ റിനി മരിയ ,എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി എ സോമൻ , എൻഎസ്എസ് താലൂക്ക് പ്രസിഡൻ്റ് നരേന്ദ്ര നാഥൻ നായർ , സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി ,സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം പി കെ രാജേഷ് ,
ജില്ലാ പഞ്ചായത്തംഗം റഷീദ സലിം ,പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി എം മജീദ് ,മിനി ഗോപി ,സിബി മാത്യു ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസി ജോസഫ് ,പി എം കണ്ണൻ ,വ്യാപരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ഇ എം ജോണി ,ഇ കെ സേവ്യർ, കോതമംഗലം എ ഇ ഒ കെ മനോ ശാന്തി, അഡ്വ സി ഐ ബേബി ,ശാന്തമ്മ പയസ് ,
പി ടി ബെന്നി ,എൻ സി ചെറിയാൻ ,തോമസ് ജോസഫ് ,ഷാജിപീച്ചക്കര തുടങ്ങിയവർ സംസാരിച്ചു.
ആൻ്റണി ജോൺ എം എൽ എ സ്വാഗത സംഘം ചെയർമാനായും
റെയ്ച്ചൽ വർഗീസ്
ജനറൽ കൺവീനറായി 301 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 2001 അംഗ ജനറൽ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.ഡിസംബർ 10നാണ് കോതമംഗലം മണ്ഡലതല നവ കേരള സദസ്സ്.
Comments
0 comment