
കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രി മാരും പങ്കെടുക്കുന്ന മണ്ഡലതല നവ കേരള സദസ്സിന്റെ ഭാഗമായി 154, 157 ബൂത്തുകൾ സംയുക്തമായി ചേർന്ന് സംഘാടകസമിതി രൂപീകരിച്ചു.
നേര്യമംഗലം എസ് സി കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു . മുൻ മെമ്പർ അനീഷ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണൻ,സിപിഐ മണ്ഡലം കമ്മിറ്റി അംഗം പി എം ശിവൻ, സിപിഐ നേര്യമംഗലം ലോക്കൽ കമ്മിറ്റി അംഗം സിറിൽ ദാസ്, കവളങ്ങാട് സൊസൈറ്റി ബോർഡ് അംഗം പി വി വിനയൻ , പൊതു പ്രവർത്തകനായ കെ എം പരീത് , അംഗൻവാടി ടീച്ചർമ്മരായ രാധിക, ശ്യാമള, ആശാവർക്കർമാരായ മഞ്ജു ബിജു, അജന്ത പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Comments
0 comment