കോതമംഗലം : മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലം മാർ ബേസിൽ സ്ക്കൂൾ സ്റ്റേഡിയത്തിൽ നേരിട്ട് ജനങ്ങളുമായ് സംവദിക്കുന്ന നവകേരള സദസ്സിൻ്റെ 1500 അംഗ സംഘാടക സമിതി രൂപീകരിച്ചു.കെ റ്റി എൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീര യോഗം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു
.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശോഭാ വിനയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മൃദുല ജനാർദ്ദനൻ, എൻ.ബി.ജമാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.എ.മുഹമ്മദ്, അനു വിജയനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രമുഖർ, പൗര പ്രമുഖർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ചെയർമാനായി പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മജീദിനെയും, കൺവീനറായി സെക്രട്ടറി ഇൻ ചാർജ് കെ.പി.മനോജിനെയും,501അംഗ സംഘാടക സമിതി എക്സിക്യൂട്ടീവ് അംഗങ്ങളെ കമ്മിറ്റിയിൽ തെരെഞ്ഞെടുത്തു.
Comments
0 comment