കുറുമറ്റം ശ്രീ കോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി വിമുക്ത ഭടൻമാരെ ആദരിക്കുകയും ഉത്രാട സദ്യയും നടത്തി. ക്ഷേത്രം പ്രസിഡൻ്റ് സന്തോഷ് പത്മനാഭൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങ് ക്ഷേത്രം മേൽശാന്തി ശ്രി.രാജൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
.തുടർന്ന് ക്ഷേത്രം സെക്രട്ടറി മനോജ്.സി.പി സ്വാഗതം പറഞ്ഞു.ബഹു: എം.എൽ.എ.ശ്രീ.ആൻ്റണി ജോൺ യോഗം ഉൽഘാടനം ചെയ്തു. ബഹു: പഞ്ചായത്ത് പ്രസി: ശ്രീമതി. ജെസ്സി സാജു വിമുക്ത ഭടൻമാരെ മൊമൻ്റോ നൽകി ആദരിച്ചു.പഞ്ചായത്ത് മെമ്പർമാരായി ശ്രീ.എസ്.എം.അലിയാർ, ശ്രീമതി. ലാലി ജോയി, സിജി ആൻ്റണി, കുമാരി. ടി.കെ, ലത ഷാജി, എന്നിവർ ആശംസ അർപ്പിച്ചു. എക്സ് സർവ്വീസ് മെൻസ് അസ്സോസിയേഷൻ താലൂക്ക് പ്രസിഡൻ്റ്.ശ്രീ.വി .സി .പൈലി, സെക്രട്ടറി എം.എം.മീരാൻ, കമ്മറ്റി അംഗം എം.കെ.നാരായണൻ നായർ, അഡ്വ: സി.എൻ സദാശിവൻ എന്നിവർ അവരുടെ സർവ്വീസ് അനുഭവങ്ങൾ പങ്കുവെച്ചു. ക്ഷേത്രം കമ്മറ്റി അംഗം ബൈജു.എ.പി. കൃതജ്ഞത പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി യോഗം അവസാനിച്ചു. തുടർന്ന് എത്തിചേർന്ന എല്ലാവർക്കും ഉത്രാട സദ്യയും ഉണ്ടായിരുന്നു.
Comments
0 comment