കോതമംഗലം :'ഓണത്തിന് ഒരു വട്ടി പൂവ് 'പുഷ്പ കൃഷി വിളവെടുപ്പ് നടത്തി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ത ടത്തിക്കവല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിഷരഹിത പുഷ്പകൃഷിയുടെ വിളവെടുപ്പ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
'സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ജി ചന്ദ്രബോസ്, കെ പി ജയകുമാർ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി രമ്യ സന്തോഷ്, മേഖലാ പ്രസിഡന്റ് വത്സലാ സുരേന്ദ്രൻ, യൂണിറ്റ് സെക്രട്ടറി രജനി രാജൻ,സിപിഐഎം തൃക്കാരിയൂർ ലോക്കൽ സെക്രട്ടറി കെ ജി ഷാജി, വാർഡ് മെമ്പർ അരുൺ സി ഗോവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment