കോതമംഗലം : കോതമംഗലം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റിവ് രോഗി ബന്ധുസംഗമം ആചരിച്ചു. സംഗമ ഉദ്ഘാടനം ആന്റണി ജോണി എം എൽ എ നിർവഹിച്ചു
. നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുൻ മന്ത്രി ടി യു കുരുവിള മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമ്മാരായ കെ വി തോമസ്,കെ എ നൗഷാദ്,അഡ്വക്കേറ്റ് ജോസ് വർഗീസ്, രമ്യ വിനോദ്,കൗൺസിലർമ്മാരായ എൽദോസ് പോൾ,സിബി സ്കറിയ, റോസിലി ഷിബു,വിദ്യ പ്രസന്നൻ, ഭാനുമതി രാജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ,ഷാജി മുഹമ്മദ്, സോണി അബ്രഹാം എന്നിവർ പങ്കെടുത്തു.
Comments
0 comment