മൂവാറ്റുപുഴ:
പേഴക്കാപ്പിളളി - പായിപ്ര കവലയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പേഴയ്ക്കാപ്പിള്ളി പുത്തന്‍പുരയില്‍ വേലക്കോട്ട് വീട്ടിൽ സൈനുദ്ധീന്റെ മകൻ സഹജാസ് (29) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 3.30-ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിൽ സഹജാസിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൂവാറ്റുപുഴ -കിഴക്കേക്കര സ്വദേശി ഷാഹുല്‍ ഹമീദിനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മൂവാറ്റുപുഴ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് 2012-15 ബാച്ച്) പൂർവ്വവിദ്യാർത്ഥിയാണ് സഹജാസ് സൈനുദ്ധീൻ,സഹോദരി: സഫ്ന
Comments
0 comment