മുവാറ്റുപുഴ : തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പെഴക്കാപ്പിള്ളി യിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ രാവിലെ 9. A M. മുതൽ 2. പിഎം വരെയാണ് പ്രവർത്തനം.
ഫിസിയോ തെറാപ്പി അനിവാര്യമാണെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നവർക്കും ഫിസിയോ തെറാപ്പിസ്റ്റിന്റെ നിർദ്ദേശപ്രകാരം ചികിത്സ ആവശ്യമാണെന്ന് നിർദ്ദേശിക്കുന്നവർക്കും സേവനം ലഭിക്കുന്നതാണ്. സെപ് :3 നാണ് ബഹു : റവന്യൂ മന്ത്രി കെ. രാജൻ സെന്റർ ഉദ്ഘാടനം ചെയ്തത്.
ഇന്ന് രാവിലെ തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സെന്ററിൽ നടന്ന പരിപാടി യിൽ ചെയർമാൻ സി. എ ബാവ ആദ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ ഹമീദ്, ട്രസ്റ്റ് അംഗങ്ങളായ കെ. കെ. മുസ്തഫ, അൻവർ ടി. യു, ലൈല സാദിഖ്, സഫിയ അലിക്കുഞ്ഞ്, തണൽ രക്ഷാധികാരി മുഹമ്മദ് കാസിം, ഫിസിയോ തെറാപ്പി സെന്റർ കൺവീനവർ പി. ഇ. ഈസ വളണ്ടിയർ മാരായ നിയാസ്. ടി. എ, നജീബ്.ഇ. കെ, സിസ്റ്റർ ബിന്ദു വേലായുധൻ, തസ്‌നി ഈസ,സുമയ്യ ഫസൽ, ഹസീന റഷീദ്, അൻസി നാസർ തുടങ്ങിയവർ സംബന്ധിച്ചു.
Comments
0 comment