കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന 2 ഫ്ലാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടൽ ഒക്ടോബർ 8 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു .രണ്ട് ബ്ലോക്കുകളിലായി 3 നിലകളിലായിട്ടാണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്.നെല്ലിക്കുഴി സ്വദേശി സമീർ പൂങ്കുഴി നെല്ലിക്കുഴി പഞ്ചായത്തിലെ 16-ാം വാർഡിൽ ചെറുവട്ടൂർ ആശാൻപടിയിൽ സൗജന്യമായി നല്കിയ 43 സെന്റ് സ്ഥലത്താണ് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നത്.ആദ്യ ബ്ലോക്കിൽ 24 ഫ്ലാറ്റുകൾ സർക്കാർ നിർമ്മിക്കും.ഇതിനായി 3 കോടി 79 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.രണ്ടാമത്തെ ബ്ലോക്കിൽ 18 ഫ്ലാറ്റുകൾ നിർമ്മിച്ച് നല്കുന്നത് സ്ഥലം വിട്ടുനല്കിയ സമീർ പൂങ്കുഴി തന്നെയാണ്.ഫ്ലാറ്റിലേക്ക് വേണ്ട അടിസ്ഥാന റോഡ്,ഇലക്ട്രിസിറ്റി,വാട്ടർ കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് ഒരുക്കി നൽകും. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീക്കരിക്കുമെന്ന് എം എൽ എ പറഞ്ഞു.
നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടൽ ഒക്ടോബർ 8 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും : ആന്റണി ജോൺ എം എൽ എ.
Comments
0 comment