, കടാതി പാലത്തിൽ നിന്നും ആരംഭിച്ച പദയാത്ര വാളകം കവലയിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു . കോൺഗ്രസ് വാളകം മണ്ഡലം പ്രസിഡന്റ് കെ ഓ ജോർജ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു , സമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു, സമസ്ത മേഖലകളിലും അഴിമതി നിറഞ്ഞ പിണറായി സർക്കാറിനെ താഴെ ഇറക്കാതെ വിശ്രമമില്ലായെന്നു സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് ഡോ.മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞു, യു ഡി എഫ് ചെയർമാൻ അഡ്വ. കെ എം സലിം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, മുൻസിപ്പൽ ചെയർമാൻ പി പി എൽദോസ്, പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ, കോൺഗ്രസ് നേതാക്കളായ കെ എം മാത്തുക്കുട്ടി , ജോളിമോൻ ചുണ്ടയിൽ, സാറാമ്മ ജോൺ, രജിത സുധാകരൻ, എബി പൊങ്ങണത്തിൽ , മോൾസി എൽദോസ്, സാബു പി വാഴയിൽ, പ്രൊഫ ജോസ് അഗസ്റ്റിൻ, കെ.പി. എബ്രഹാം, തോമസ് ചെറുപുഷ്പം, വി.വി ജോസ്, ജോയ് കോപ്പുഴ, ജെറിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു .
മുവാറ്റുപുഴ : ഏഴര വർഷക്കാലത്തെ പിണറായി ഭരണത്തിലെ അഴിമതിക്കും മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിഷയത്തിലും മുഖ്യ മന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു യു ഡി എഫ് വാളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
Comments
0 comment