menu
പല്ലാരിമംഗലം പഞ്ചായത്തിൽ കർഷകദിനം ആചരിച്ചു
പല്ലാരിമംഗലം പഞ്ചായത്തിൽ കർഷകദിനം ആചരിച്ചു
0
257
views
കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കർഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കർഷകദിനാഘോഷം ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഖദീജ മുഹമ്മദ്  അദ്ധ്യക്ഷത  വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഒ ഇ അബ്ബാസ് , ബ്ളോക്ക് പഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് മെമ്പർമ്മാർ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ , കർഷകർ  എന്നിവർ പങ്കെടുത്തു . തിരഞ്ഞെടുത്ത 11 മാതൃക  കർഷകരെ ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കാർഷിക സെമിനാർ,കാർഷിക ക്വിസ് മൽസരം എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. ചടങ്ങിൽ കൃഷി ഓഫീസർ ഇ എം മനോജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ബിനി മക്കാർ നന്ദിയും പറഞ്ഞു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations