കോവളം: പനത്തുറ മൂഹിയുദ്ധീൻ പള്ളിയിൽ ഉറൂസിന് തുടക്കം കുറിച്ചു കൊണ്ടു ഉൽഘാടന സമ്മേളനം നടന്നു.പനത്തുറ മുസ്ലിം ജമാഅത് പ്രസിഡന്റ് ഷറഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ കുടിയ യോഗം വെള്ളാർ വാർഡ് കൗൺസിലർ പനത്തൂറ പി ബൈജു ഉൽഘാടനം ചെയ്തു
പനത്തുറ മുസ്ലിം ജമാഅത് ചീഫ് ഇമാം പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി മുഖ്യ പ്രഭാഷണം നടത്തി.പനത്തുറ മുസ്ലിം ജമാഅത് മുൻ പ്രസിഡന്റ് എൻ എം ഇസ്മായിൽ മൗലവി അൽ ഹാദി പനത്തൂറ സുബ്രമണ്യ ക്ഷേത്രം പ്രസിഡന്റ് പ്രശാന്തൻ, പാച്ചുല്ലൂർ മുസ്ലിം ജമാഅത് പ്രസിഡന്റ് അഡ്വ നുജുമുദ്ധീൻ കോവളം മുസ്ലിം ജമാഅത് പ്രസിഡന്റ് കോവളം സുലൈമാൻ,പനത്തുറ മുസ്ലിം ജമാഅത് മുൻ പ്രസിഡന്റ് ഇബ്രാഹിം സാഹിബ്,പനത്തുറ റിലീഫ് ഗ്രുപ്പ് ചെയർമാൻ മാഹിൻ പാറവിള,ഉറുസ് കമ്മിറ്റി കൺവീനർ എം മാഹിൻ കോവളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പനത്തുറ മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി നവാസ് പി എം എസ് സ്വാഗതവും പനത്തുറ മുസ്ലിം ജമാഅത് സെക്രട്ടറി നവാസ് ഷറഫുദ്ധീൻ വെള്ളാർ കൃതജ്ഞതയും പറഞ്ഞു.പനത്തുറ മുസ്ലിം ജമാഅത് ഇമാം ഹാഫിസ് അൻസാർ മൗലവി അൽഹാദി പ്രാർത്ഥനയും നടത്തി.
Comments
0 comment