റൂറൽ ജില്ലാ പോലീസ്, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പൊങ്ങൻചുവട് ട്രൈബൽ കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് നടത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് എസ്.പി പറഞ്ഞു. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജിയുമായ എൻ.രഞ്ജിത്ത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസ് ക്ലാസ് എടുത്തു. തുണ്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിനോദ് കുമാർ, പഞ്ചായത്ത് പ്രസിഡൻറ് ശിൽപ്പ സുധീഷ്, കുറുപ്പംപടി ഇൻസ്പെക്ടർ എം.കെ.സജീവ്, സി ബ്രാഞ്ച് സബ് ഇൻസ്പെക്ടർ എസ്.എൻ.ഷീല തുടങ്ങിയവർ പ്രസംഗിച്ചു. ഓരോരുത്തരുടേയും പ്രശ്നങ്ങൾ ജില്ലാ പോലീസ് മേധാവി ചോദിച്ചറിഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരവും, നടപടിയും നിർദ്ദേശിച്ചു. നിയമസഹായങ്ങൾ നൽകുന്നതിനും അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും ക്യാമ്പ് ഉപകാരപ്രദമായി. എക്‌സൈസ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Comments
0 comment