പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം രാമപുരം താന്നിക്കുഴിപ്പിൽ വീട്ടിൽ ജോയൽ (23) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
.. അതിജീവിതയുമായി ഫോൺ മുഖാന്തിരം പരിചയം സ്ഥാപിച്ച ജോയൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഘം ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ഡി വൈ എസ് പി ടി.ബി വിജയന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.ജെ നോബിൾ , സബ് ഇൻസ്പെക്ടർ രാജു പോൾ, സീനിയർ സി പി ഒ
മാരായ മഞ്ജുശ്രീ, ആർ.രജീഷ്, വി കെ മനോജ് . ഐസി മോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments
0 comment