കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ് ഓപ്പറേഷൻ ആരംഭിച്ചത്
നാലു മേഖലയിൽ നാലു ടീമുകളായി തിരിഞ്ഞ് ആനകളെ വിരട്ടി ഓടിക്കുന്നതിനുള്ള പരിശ്രമമാണ് നടത്തിയത്. ഒരു ആന മാത്രം പുഴകടന്ന വനത്തിലേക്ക് പോകുകയാണ് ഉണ്ടായത്. അവശേഷിക്കുന്ന ആനകൾ പ്ലാന്റേഷന്റെ വിവിധ ഭാഗങ്ങളിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ശ്രമം തുടരാനാണ് തീരുമാനം. ആന്റണി ജോൺ എം എൽ എ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി എ ജലീൽ , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ, വാർഡ് മെമ്പർ ജിജോ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.
Comments
0 comment