നിലവിൽ 3. 80 മീറ്റർ മാത്രമായിരുന്നു വീതി ഉണ്ടായിരുന്നത് . ഈ റോഡ് ആണ് ജനങ്ങളുടെ പൂർണ്ണമായ സഹകര ണത്തോടുകൂടി ആറര മീറ്റർ വീതിയിൽ നവീകരിക്കുന്നത് . റോഡ് കടന്നു പോകുന്ന മുഴുവൻ പ്രദേശങ്ങളിലും ജനങ്ങൾ സൗജന്യമായി തന്നെ ആവശ്യമായ സ്ഥലം വിട്ടു നൽകുകയായിരുന്നു .ബി എം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത് . ഏഴോളം കലുങ്കുകളും ആവിശ്യമായ ഇടങ്ങളിളെല്ലാം ഡ്രൈനേജ് സംവിധാനങ്ങളും, ഇന്റർ ലോക്ക് വിരിക്കുന്ന എന്നീ പ്രവർത്തികൾ പൂർത്തീകരിച്ച് ബി എം ബി സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത് . ട്രാഫിക് സേഫ്റ്റി സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങ്, ക്രാഷ് ബാരിയർ,സീബ്ര ലൈൻ,സ്റ്റഡ് അടക്കമുള്ള റോഡ് സേഫ്റ്റി മെഷേഴ്സ് അടക്കമുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് വീടുകളുടെയും സ്ഥാപനങ്ങളുടെയും കോമ്പൗണ്ട് വാളുകളും കെട്ടിടഭാഗങ്ങളും എല്ലാം പൊളിച്ചുനീക്കിയാണ് എല്ലാ പ്രദേശങ്ങളിലും ആറര മീറ്റർ വീതി ഉറപ്പു വരുത്തിയിട്ടുള്ളത് . നാടിനാകെ മാതൃകയാകേണ്ട റോഡ് വികസനമാണ് രാമല്ലൂർ - മുത്തകുഴി റോഡിൽ നടക്കു ന്നതെന്നും സ്ഥലം വിട്ടുനൽകിയ മുഴുവൻ പേർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി എം എൽ എ പറഞ്ഞു .
കോതമംഗലം : രാമല്ലൂർ - മുത്തംകുഴി റോഡ് വികസനം നാടിന് മാതൃകയാകുന്നു .കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ രാമല്ലൂരിൽ നിന്നും ആരംഭിച്ച് മുത്തംകുഴിയിൽ എത്തിച്ചേരുന്നതാണ് പ്രസ്തുത റോഡ്.ഈ റോഡിൻറെ നവീകരണത്തിനായി 5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്
Comments
0 comment