menu
രാമലൂർ സേക്രട്ട് ഹാർട്ട് എൽ. പി.സ്കൂൾ ശതാബ്ദി നിറവിൽ
രാമലൂർ സേക്രട്ട് ഹാർട്ട്  എൽ. പി.സ്കൂൾ ശതാബ്ദി നിറവിൽ
0
338
views
കോതമംഗലം: രാമലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിച്ചു.

 കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും അതിനായി കൂടുതൽ അവസരങ്ങൾ കുട്ടികൾക്ക് സംലഭ്യമാക്കണമെന്നും മന്ത്രി ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു .കോതമംഗലം എംഎൽഎ ശ്രീ. ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്ററ് മെറീന സിഎംസി യോഗത്തിന് അധ്യക്ഷത വഹിക്കുകയും ജൂബിലിത്തിരി തെളിയിക്കുകയും ചെയ്തു. തുടർന്ന് നൂറു ദിന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ ശ്രീ കെ കെ ടോമിയും കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കത്തീഡ്രൽ വികാരി റെവ.ഡോ.തോമസ്  ചെറുപറമ്പിലും നിർവഹിച്ചു. ശതാബ്ദി ലോഗോ കോതമംഗലം മുനിസിപ്പാലിറ്റി മുൻ ചെയർമാൻ വി.വി കുര്യൻ നിർവഹിച്ചു .പൂർവ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന വർണ്ണശബളമായ വിളംബര റാലി നടന്നു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ്  വർഗീസ് വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു. ശതാബ്ദി ജനറൽ കൺവീനർ ശ്രീ.സോണി മാത്യു  സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അനൂജ നന്ദിയും പറഞ്ഞു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations