വൈപ്പിന്‍ ഉപജില്ല 76 പോയിന്റോടെ മൂന്നാമന്‍മാരായി. ആകെ നേട്ടം 5 സ്വര്‍ണവും, 9 വെള്ളിയും, 8 വെങ്കലവും. മറ്റു ഉപജില്ലകളുടെ പോയിന്റ് നില: നോര്‍ത്ത് പറവൂര്‍ 63, പെരുമ്പാവൂര്‍ 58, ആലുവ 44, എറണാകുളം 43, കോലഞ്ചേരി 40, കല്ലൂര്‍ക്കാട് 37, മൂവാറ്റുപുഴ 27, പിറവം 15, തൃപ്പൂണിത്തുറ 14, കൂത്താട്ടുകുളം 5.
ഓവറോള്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പല്‍ മാര്‍ബേസില്‍ എച്ച്എസ്എസ് തന്നെ കിരീടം കാത്തു. 25 സ്വര്‍ണവും 19 വെള്ളിയും 15 വെങ്കലവുമണിഞ്ഞ മാര്‍ബേസില്‍ താരങ്ങള്‍ 197 പോയിന്റുകളും വാരിക്കൂട്ടി. കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസ് 117 പോയിന്റുകളോടെ രണ്ടാം സ്ഥാനക്കാരായി. 14 സ്വര്‍ണവും 14 വെള്ളിയും 5 വെങ്കലവുമാണ് ആകെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ മാതിരപ്പിള്ളി ഗവ.വിഎച്ച്എസ്എസ് 7 സ്വര്‍ണവും, 4 വെള്ളിയും, 2 വെങ്കലവുമുള്‍പ്പെടെ 49 പോയിന്റുമായി മൂന്നാം പടിയിലേക്ക് മാറി. 38 പോയിന്റുമായി അങ്കമാലി മൂക്കന്നൂര്‍ സാക്രഡ് ഹേര്‍ട്ട് ഓര്‍ഫനേജ് എച്ച്എസ് നാലാം സ്ഥാനം നിലനിര്‍ത്തി. ഇതാദ്യമായി വൈപ്പിന്‍ നായരമ്പലം ഭഗവതിവിലാസം എച്ച്എസ്എസ് 34 പോയിന്റുമായി ആദ്യ അഞ്ചിലും ഇടം പിടിച്ചു. ഗവ.ഗേള്‍സ് എച്ച്എസ്എസ് എറണാകുളം 23, പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല ശാലേം എച്ച്എസ് 19, കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് എച്ച്എസ് 14, നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് എച്ച്എസ്എസ് 14, മൂവാറ്റുപുഴ നിര്‍മല എച്ച്എസ്എസ് 12 സ്‌കൂളുകള്‍ യഥാക്രമം ആറു പത്തുവരെ സ്ഥാനങ്ങളിലെത്തി.
സമാപന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ. എം.ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സമ്മാന വിതരണം നടത്തി.കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി, സ്ഥിരം സമിതി അധ്യക്ഷരായ കെ. എ. നൗഷാദ്, ജോസ് വർഗീസ്, അംഗങ്ങളായ ഉണ്ണികൃഷ്ണൻ പി. ആർ. എൽദോസ് പോൾ, കെ. എസ്. ടി. എഫ്. സംസ്ഥാന പ്രസിഡന്റ് എം. കെ. ബിജു, ജില്ല സ്പോർട്സ് സെക്രട്ടറി നെഗുൽ ബ്രൈറ്റ്, വിവിധ കമ്മിറ്റി കൺവീനർമാരായ ജോമോൻ ജോസ്, വിൻസെന്റ് ജോസഫ്,ജി. ആനന്ദകുമാർ, അജിമോൻ പൗലോസ്, എൽ. ശ്രീകുമാർ, സി. എ.അജ്മൽ, ബേസിൽ ജോർജ്, സി. പി. മുജീബ് റഹ്മാൻ, ഫറോക്ക് മാടത്തോടത്ത്, പി. എ. കബീർ തുടങ്ങിയവർ സംസാരിച്ചു.ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറും മേളയുടെ ജനറൽ കൺവീനറുമായ ഹണി ജി അലക്സാണ്ടർ സ്വാഗതവും ആർ. ഡി. എസ്. ജി. എ. അലക്സ് ആന്റണി നന്ദിയും പറഞ്ഞു.
Comments
0 comment