
സആദത്തിൽ ഇസ്ലാമിയ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഉസ്താദ് അബു ഇബ്രാഹിം മുഹമ്മദ് ഹാഷിം അസ്ഹരി കൊല്ലം മുഖ്യാതിഥിയായി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ വീൽചെയർ സഹായ വിതരണവും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് സൈക്കിൾ സഹായ വിതരണവും, കോതമംഗലം താലൂക്ക് ഗവൺമെന്റ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ സാം പോൾ സി ഭക്ഷ്യ കിറ്റ് വിതരണവും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം സീന എൽദോസ് മെഡിക്കൽ കാർഡ് വിതരണവും, അൽ അമൽ പബ്ലിക് സ്കൂൾ നെല്ലിക്കുഴി പ്രിൻസിപ്പാൾ ഇ എം മുഹമ്മദ് അലി വിധവകൾക്കുള്ള വസ്ത്ര വിതരണവും കൈമാറി.സാന്ത്വന സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിസ്തുലമായ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നവരെ ആദരിച്ചു. ചടങ്ങിൽ സെൻട്രൽ ജുമാമസ്ജിദ് നെല്ലിക്കുഴി ചീഫ് ഇമാം ഉസ്താദ് അബ്ദുൽ അസീസ് അഹ്സനി,മദാർ സാന്ത്വനദീപം നെല്ലിക്കുഴി ചെയർമാൻ ഫൈസൽ കെ ജെ, വൈസ് പ്രസിഡന്റ് ഉസ്താദ് അസീസ് ഫൈസി കൊട്ടാരത്തിൽ, മാമൂട് മുസ്ലിം ജമാഅത്ത് കൊല്ലം നൗഫൽ മാമൂട്, അഖിലേന്ത്യ മുസ്ലിം ലീഗ് കമ്മിറ്റി അംഗം മക്ക അബ്ദുൽ വഹാബ് കൊല്ലം, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ കെ നാസർ, മദാർ സാന്ത്വന തീരം ബ്ലഡ് ഗ്രൂപ്പ് കൺവീനർ മാഹിൻഷാ ഫൈസൽ നെല്ലിക്കുഴി,മദാർ സാന്ത്വന തീരം നെല്ലിക്കുഴി ജോയിന്റ് സെക്രട്ടറി അമീർ അലി വാരിക്കാട്ട്,പി എം ബീരാൻ പൂക്കുഴി, ആദിൽ മൊയ്തീൻ നാറാണക്കോട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. മദാർ സാന്ത്വനദീപം നെല്ലിക്കുഴി സെക്രട്ടറി മാഹിൻ അബൂബക്കർ സിദ്ദിഖ് സ്വാഗതവും ട്രഷറർ അബ്ദു സമദ് കൈനിക്കൽ നന്ദിയും രേഖപ്പെടുത്തി.
Comments
0 comment