എംഎൽഎ കുട്ടികളോടൊപ്പം ക്രിസ്മസ് കേക്ക് മുറിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് കരോൾ, ക്രിസ്മസ് ട്രീ, എന്നിവ യോടൊപ്പം കുട്ടികൾക്കായി ക്രിസ്മസ് പപ്പാ മത്സരം, ക്രിസ്തുമസ് കരോൾ ഡാൻസ് മത്സരം,തുടങ്ങി വിവിധങ്ങളായ മത്സരങ്ങളും നടത്തപ്പെട്ടു. കൂടാതെ സെന്റ് അഗസ്റ്റിൻസ് ടീം അംഗങ്ങൾ കരിങ്ങഴ ഗവൺമെന്റ് എൽ പി സ്കൂളിലെത്തി ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുചേർന്നു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, പിടിഎ പ്രസിഡണ്ട് സോണി മാത്യു എന്നിവരുടെ നേതൃത്വത്തിൽ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും കുട്ടികളും ഒരുമിച്ച് കരിങ്ങഴ ഗവൺമെന്റ് എൽ പി സ്കൂളിൽ എത്തി സ്കൂളിലെ കുട്ടികൾക്ക് വിവിധങ്ങളായ ക്രിസ്തുമസ് സമ്മാനങ്ങളും ക്രിസ്മസ് കേക്കുകളും നൽകിയാണ് അവരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചത് . മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ്, മുൻസിപ്പൽ കൗൺസിലർ ശ്രീ എൽദോസ് പോൾ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ വച്ചാണ് കരിങ്ങഴ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തത്. തുടർന്ന് സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നടന്ന സ്റ്റേജ് പ്രോഗ്രാമിൽ , കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ.ഡോക്ടർ തോമസ് ചെറുപറമ്പിൽ, വാർഡ് കൗൺസിലർ കെ വി തോമസ്, ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ,പിടിഎ പ്രസിഡണ്ട് സോണി മാത്യു, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധങ്ങളായ ആഘോഷ പരിപാടികളോടെ നടത്തപ്പെട്ട ക്രിസ്തുമസ് ആഘോഷം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
Comments
0 comment