കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുക, മാനസീകോല്ലാസം പ്രധാനം ചെയ്യുക എന്നീ ലക്ഷ്യത്തോടെ ദയ ബഡ്സ് സ്കൂളിൻ്റെ നേതൃത്വത്തിൽ "സർഗ്ഗം -2023 " ഭിന്നശേഷി കലോത്സവം നടന്നു.ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡൻ്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം.എൽ.എ. കലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡൻറ് ശോഭാ വിനയൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മൃദുല ജനാർദ്ദനൻ, എൻ.ബി.ജമാൽ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി സജ്ജാദ് എസ്.എസ്,ഐ സി ഡി എസ് സൂപ്പർവൈസർ ഡിന്ന ഡേവിസ്, ദയ ബഡ്സ് സ്ക്കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ പങ്കെടുത്തു.ചടങ്ങിൽ ഭിന്നശേഷിക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും മൊമൊൻ്റൊ നൽകി എം.എൽ.എആദരിച്ചു.
Comments
0 comment