മുവാറ്റുപുഴ: ലോകസഭ ഇലക്ഷന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സി ആർ പി എഫും, പോലീസും സംയുക്തമായി മൂവാറ്റുപുഴ പട്ടണത്തിൽ റൂട്ട് മാർച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടന്ന മാർച്ച് പേഴയ്ക്കാപ്പിള്ളിയിൽനിന്നും ആരംഭിച്ച് നഗരം ചുറ്റി കെ.എസ്.ആർ.ടി.സി സ്റ്റാൻറ് പരിസരത്ത് സമാപിച്ചു.
നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. സി.ആർ.പി.എഫ് സി-97 ബറ്റാലിയൻ കമാണ്ടൻറ് ജാക്വിൻ സെനോ, മൂവാറ്റുപുഴ ഇൻസ്പക്ടർ ബി.കെ.അരുൺ, സബ് ഇൻസ്പെക്ടർ ശാന്തി.കെ.ബാബു തുടങ്ങിയവർ നേതൃത്വം നൽകി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാർച്ചുണ്ടാകും.
Comments
0 comment