സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കോതമംഗലത്ത് അനുശോചനം യോഗം നടത്തി.
കോതമംഗലലം ചെറിയ പള്ളിത്താഴത്ത് നിന്നാരംഭിച്ച മൗനജാഥ മുനിസിപ്പൽ ഓഫീസിനു സമീപം സമാപിച്ചു.
തുടർന്നു നടന്ന
അനുശോചനയോഗത്തിൽ
സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി അദ്ധ്യക്ഷത വഹിച്ചു.
ആന്റണി ജോൺ എം എൽ എ, സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ കെ ശിവൻ, മുൻ മന്ത്രി ടി യു കുരുവിള, യുവജന കമ്മീഷൻ വൈസ് ചെയർമാൻ എസ് സതീഷ് ,എഫ് ഐ റ്റി ചെയർമാൻ ആർ അനിൽ കുമാർ ,സി പി എം ഏരിയാ സെക്രട്ടറി കെ എ ജോയി, കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് ഷെമീർ പനയ്ക്കൽ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി. കെ രാജേഷ്
ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രൻ അമ്പാട്ട്,
മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം, മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, അസിസ്റ്റന്റ് സെക്രട്ടറി റ്റി സി ജോയി, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി അഡ്വ. പോൾ മുണ്ടയ്ക്കൽ,ജനതാദൾ ജില്ലാ ഉപാദ്ധ്യക്ഷൻ മനോജ് ഗോപി ,
മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,
സി പി എം ഏരിയാ കമ്മിറ്റിയംഗം സി പി എസ് ബാലൻ, സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം എം കെ രാമചന്ദ്രൻ ,
കേരളകോൺഗ്രസ് (ജോസഫ്) നിയോജകമണ്ഡലം പ്രസിഡന്റ് എ റ്റി പൗലോസ്, എൻ സി പി നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് തോമ്പ്ര,സെക്രട്ടറി റ്റി പി തമ്പാൻ, കോൺഗ്രസ് എസ് പ്രസിഡന്റ് സാജൻ അമ്പാട്ട്, കേരള കോൺഗ്രസ് (സ്ക്കറിയ) പ്രസിഡന്റ് ഷാജി പീച്ചക്കര , ജില്ലാ സെക്രട്ടറി ജിജി പുളിക്കൻ
എന്നിവർ പ്രസംഗിച്ചു.
Comments
0 comment