അനുമോദന സമ്മേളനം :- സംസ്ഥാന കായിക മേളയിൽ മെഡൽ ജേതാക്കളെ അനുമോദിച്ചു. കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക പ്രതിഭകളെയും മെഡൽ ജേതാക്കളെയും സ്കൂളിൽ സ്വീകരണം നൽകി ആദരിച്ചു
ചേലാട് ബസ് അനിയാ വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച് കായിക താരങ്ങളെയും കൊണ്ടുള്ള റാലിയിൽ കീരംപാറ കവല ചുറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് അനുമോദന യോഗം നടത്തി. മാനേജർ എം.പി.മത്തായികുഞ്ഞ് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മേഴ്സി ഏ.ജെ സ്വാഗതം ആശംസിച്ചു.ആന്റണി ജോൺ MLA ഉദ്ഘാടനം നിർവ്വഹിച്ചു. ഏലിയാസ് മോർ യൂലിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ഷെവ. ടി.യു. കുരുവിള, ഡോ. വിന്നി വർഗീസ്, ഉല്ലാസ് തോമസ്, ബഷീർ PAM, മാമച്ചൻ ജോസഫ്, വികാരി ഫാ. കുര്യാക്കോസ് ചാത്തനാട്ട് എന്നിവർ പങ്കെടുത്തു. ജേതാക്കൾക്ക് ചേലാട് ബസ് അനിയ വലിയ പള്ളിയിൽ നിന്ന് ക്യാഷ് അവാർഡ് നൽകി. സ്വർണ്ണ മെഡൽ ജേതാക്കളായ അൽഫോൻസ ട്രീസ ടെറിൻ, അൻസ്വാഫ് കെ.അഷറഫ്, ജോൺസ് ഡൊമനിക്, വെള്ളിമെഡൽ ജേതാവ് അഭിഷേക് കെ.എസ്. വെങ്കല മെഡൽ ജേതാവ് സജൽ ഖാൻ എന്നിവരെ അനുമോദിച്ചു.
Comments
0 comment