മുവാറ്റുപുഴ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് റൂറൽ ജില്ലാ ക്യാമ്പ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. വീട്ടൂർ എബനേസർ സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഡി.വൈ.എസ്.പി പി.പി ഷംസ് അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എ.എസ്.പി ജുവനപ്പടി മഹേഷ്,
വാർഡ് മെമ്പർ, എൽദോസ് , കുന്നത്തുനാട് ഇൻസ്പെക്ടർ' വി.പി സുധീഷ് ' സ്ക്കൂൾ പ്രധാനാധ്യാപിക ജിസ്മോൾ, മാനേജർ ഷാജി ജില്ലാ അസി: നോഡൽ ഓഫീസർ പി.എസ്. ഷാബു തുടങ്ങിയവർ പ്രസംഗിച്ചു. നിയമങ്ങളെ സ്വമേധയാ അനുസരിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി, 'ഒരുമ' എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Comments
0 comment