അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയിലെ മൂവാറ്റുപുഴ പെരുമ്പാവൂർ എംസി റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന യാക്കോബായ സുറിയാനി സഭയുടെ 119 വർഷം പഴക്കമുള്ള തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷൻ മുൻ വർഷത്തെ പോലെ പതിവായി ഈ വർഷവും 65 അടി ഉയരമുള്ള നക്ഷത്രം ഉണ്ടാക്കി
മുൻ വർഷത്തെ അപേക്ഷിച്ച് 10 അടി കൂടുതലാണ് ഈ വർഷം ഉണ്ടാക്കിയിരിക്കുന്നത്
15 ഓളം യൂത്ത് അസോസിയേഷൻ പ്രവർത്തകർ രണ്ടാഴ്ചത്തോളം കഠിന പ്രിയത്നം ചെയ്‌തും ആണ് ഇത് ഉണ്ടാക്കി ഇരിക്കുന്നത്
നക്ഷത്രത്തിന്
നീളം കൂടിയ 9 അടക്കാമരം നടുക്ക് മുറിച്ച് എടുത്തിട്ട് ആണ് ഈ നക്ഷത്രം ഉണ്ടാക്കാൻ സാധിച്ചത്
ഇതിൽ 45 led ലൈറ്റ് ഇട്ടിട്ട് ആണ് ഇത് ഇത്ര മനോഹരമായി പ്രകാശിച്ചിരിക്കുന്നത്
ഏകദേശം 18000 രൂപ യോളം ചിലവ് ഉണ്ട് ഇതിനായിട്ട്
ഇത് പൊക്കാൻ വേണ്ടി ക്രെയിൻ വരേണ്ടിവന്നു
ഇതു കൂടാതെ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 12 പള്ളികളിലെ ടീം അംഗങ്ങൾ പങ്കെടുക്കുന്ന കരോൾ നൈറ്റ് Jingle hymns 2k23 ഈ വരുന്ന ഡിസംബർ മാസം പത്താം തീയതി പള്ളിയുടെ SCM ഹാളിൽ വച്ച് നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ നടത്തപ്പെടുന്നതാണ്
Comments
0 comment