കന്നി ഇരുപത് പെരുന്നാളിൻറെകൂടി സാഹചര്യം പരിഗണിച്ചാണ് റോഡ് ഇന്ന് മുതൽ ഗതാഗതത്തിനായി തുറന്നു കൊടു ത്തിട്ടുള്ളത് . ഒന്നാം പിണറായി സർക്കാരിൻറെ 2019 -20 സംസ്ഥാന ബഡ്ജറ്റിൽ നാലര കോടി രൂപയാണ് ആദ്യ റീച്ചിൻറെ നിർമ്മാണത്തിനായി അനുവദിച്ചിരുന്നത് . റോഡ് ഫോർമേഷനും ബി എം ആൻഡ് ബി സി ടാറിങ്ങും മറ്റ് അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട് . ഫുട്ട് പാത്തിന്റെ അവശേഷിക്കുന്ന 20 % നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയായതിന് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുത്തു കൊണ്ട് ആദ്യ റീച്ചിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നടത്തുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു . 10 കോടി ചിലവഴിച്ചുള്ള രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ ) നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു . മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ് , കെ വി തോമസ്, വാർഡ് കൗൺസിലർ ഏലിയാമ്മ ജോർജ്, എം പി ഐ ചെയർമാൻ ഇ കെ ശിവൻ , സർക്കിൾ ഇൻസ്‌പെക്ടർ ബിജോയ് പി റ്റി , പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ അരുൺ എം എസ് , സജി മാടവന,നിധിൻ കുര്യൻ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
കോതമംഗലം : തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽ യുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ് മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്ന ആദ്യ റീച്ചാണ് ഇന്നുമുതൽ ഗതാഗതത്തിനായി തുറന്നു കൊടുത്തത് .
Comments
0 comment