മുവാറ്റുപുഴ: തണൽ ചാരിറ്റബിൾ ട്രസ്റ്റ് മുവാറ്റുപുഴ യൂണിറ്റിന്റെ പതിമൂന്നാം വാർഷികവും തണൽ ഫിസിയോ തെറാപ്പി സെന്ററിന്റെ ഉത്ഘാടനവും നടന്നു 3/09//23 ന് പെഴക്കാപ്പിള്ളി എസ് വളവ് തണൽ വില്ലേജിൽ വച്ച് ബഹു :റവന്യൂ ഭവന വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു
തണൽ ജില്ലാ ചെയർമാൻ ജമാൽ പാനായിക്കുളം അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ഡീൻ കുര്യാക്കോസ് എം. പി. നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, വാർഡ് മെമ്പർ മാരായ നാസർ വി. ഇ, ഷാഫി മുതിരക്കാലായി, എൻ. അരുൺ,മുനിസിപ്പൽ കൗൺസിലർ മാരായ പി. വി. എം. സലാം, സുബൈർ, ഡോക്ടർ സി. എം. ഹൈദരാലി,, കെ. കെ. ബഷീർ, രാജീവ് പള്ളുരുത്തി, തണൽ ചെയർമാൻ സി. എ. ബാവ,നാസർ ഹമീദ്, അൻവർ ടി.യു,കെ. കെ. മുസ്തഫ, അബ്ദുൽ സലാം, നൗഫൽ സർ തുടങ്ങിയവർ സംസാരിച്ചു
Comments
0 comment