
നഗരസഭ സ്റ്റേഡിയത്തിൽ നടന്ന ഉപജില്ല സ്കൂൾ കായികമേളയുടെ സീനിയർ വിഭാഗങ്ങളുടെ മത്സരങ്ങൾ സമാപിച്ചു. ഒരാഴ്ച്ചയായി നടന്നു വന്നിരുന്ന കായിക മൽസരങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു നിർവഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾസലാം അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനിസഅഷറഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾകെ.ജോർജ്,കായികഅധ്യാപകരായ ജെയ്സൺ പി.ജോസഫ് , ഉപജില്ല സ്പോർട്സ് സെക്രട്ടറി കെ. പി. അസീസ് , എൽദോ കുര്യാക്കോസ്,എച്ച്. എം. ഫോറം കൺവീനർ എം. കെ. മുഹമ്മദ് , വാക്കിംഗ് ക്ലബ് പ്രസിഡന്റ് പി.എ. സുബൈർ തുടങ്ങിയവർ പങ്കെടുത്തു.വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ 321 പോയിൻ്റുമായി ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി .സെൻ്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 159 പോയിൻ്റും , മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂൾ വാളകം 133 പോയിൻ്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എൽ.പി. വിഭാഗം മത്സരങ്ങൾ പിന്നീട് സമാപിക്കും.
.
Comments
0 comment