മൂവാറ്റുപുഴ ഉപജില്ല കായികമേളയ്ക്ക് തുടക്കമായി. കായികമേള മുൻസിപ്പൽ ചെയർമാൻ പി. പി. എൽദോസ് ഉദ്ഘാടനം ചെയ്തു. പി. എം. അബ്ദുൽസലാം പതാക ഉയർത്തി . മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു ദീപശിഖ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അമൽ ബാബു ,ജാഫർ സാദിഖ് ,കെ.ജി. അനിൽകുമാർ ,സ്ഥിരം സമിതി അധ്യക്ഷ നിസ അഷറഫ് ,പി .എം .സലിം , മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ആർ. രാകേഷ് , രാജശ്രീ രാജു , എച്ച്. എം. ഫോറം കൺവീനർ എം. കെ. മുഹമ്മദ്, വാക്കിംഗ് ക്ലബ് പ്രസിഡന്റ് പി. എം. സുബൈർ,ജെ.കെ. ജയിംസ് , കെ. പി. അസീസ് ജീമോൾ കെ. ജോർജ്, ഷെമീന ബീഗം, എന്നിവർ പ്രസംഗിച്ചു.88പോയിന്റ് നേടി വീട്ടൂർഎബനേസർ ഹയർ സെക്കൻഡറി സ്കൂൾ ആണ് ഒന്നാം ദിനം അവസാനിച്ചപ്പോൾ മുന്നിട്ടുനിൽക്കുന്നത്. സെൻ്റ്. ജോസഫ് ഹെസ്കൂൾ ആരക്കുഴ 44 പോയിൻ്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
മൂവാറ്റുപുഴ:
Comments
0 comment