
കൃഷിനാശം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കാട്ടാനയുടെ സാന്നിധ്യം ഉണ്ടായ സമയം മുതൽ തന്നെ വനം വകുപ്പിന്റെ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് . നിലവിൽ തടിക്കുളം പ്രദേശത്തിന് അടുത്താണ് ആനകൾ നിലയുറപ്പിച്ചിട്ടുള്ളത്. ആനകളെ കൃത്യമായി നിരീക്ഷിക്കുന്നതിനും ആർ ആർ ടി ടീമിന്റെ സഹായത്തോടുകൂടി വനത്തിലേക്ക് തുരത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ തടിക്കുളം ഫോറസ്റ്റ് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,റേഞ്ച് ഓഫീസർ പി എ ജലീൽ, വൈസ് പ്രസിഡന്റ് ലിസ്സി ജോളി ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി എ ച്ച് നൗഷാദ്, സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്,പഞ്ചായത്ത് അംഗങ്ങളായ ഉഷ ശിവൻ, ജിൻസി മാത്യു, പ്രദേശവാസികൾ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Comments
0 comment