
ആവോലി പഞ്ചായത്തിലെ ഏഴാം വാർഡിലെ രൂക്ഷമായ കുടിവെള്ളപ്രശ്നവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് ധർണ സംഘടിപ്പിച്ചു.
ഏഴാം വാർഡിലെ തണ്ടുമ്പുറം മേഖലയിൽ 15 ദിവസമായി കുടിവെള്ളം ലഭ്യമായിട്ട്... ഏകദേശം മുപ്പത് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് തണ്ടുമ്പുറം.... ഏഴാം വാർഡ് പ്രീമ സിമിക്സിന്റെ നേതൃത്വത്തിൽ നടന്ന ധർണയിൽ എട്ടാം വാർഡ് മെമ്പർ സെൽബി പ്രവീൺ,ആവോലി പഞ്ചായത്ത് പതിനാലം വാർഡ് മെമ്പർ രാജേഷ് പൊന്നും പുരയിടം CPIM കാവന ബ്രാഞ്ച് സെക്രട്ടറി രാഹുൽ EB, സിപിഐ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി മധു AM, അനുരാജ് എന്നിവർ പങ്കെടുത്തു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാം എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പ് നൽകി . തണ്ടുമ്പുറം പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പ്രിത്യേക പരിഹാരം കാണണം എന്ന് ആവിശ്യപ്പെട്ട് തണ്ടുമ്പുറം നിവാസികൾ ഒപ്പിട്ട് നൽകിയ നിവേദനവും എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൈമാറി
Comments
0 comment