വാളകം : വാളകം ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനാചരണം നടത്തി . പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ ഉദ്‌ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രജിത സുധാകരൻ അധ്യക്ഷത വഹിച്ചു. വിവിധ കൃഷികളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പതിമൂന്നു കർഷകരെ ആദരിച്ചു , റിട്ട. കൃഷി ഓഫീസർ ബേബി ജോർജ് കാർഷിക സെമിനാർ എടുത്തു, കൃഷി ഓഫീസർ വിദ്യ സോമൻ ,ബ്ലോക്ക് പഞ്ചായത്തു മെമ്പർ സാറാമ്മ ജോൺ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മീറ്റി ചെയർമാൻമാരായ ലിസി എൽദോസ്, ദിഷ ബേസിൽ, രജി പി.കെ , മെമ്പർമാരായ ജോളിമോൻ ചുണ്ടയിൽ, ജമന്തി മദനൻ, കെ പി എബ്രഹാം, മനോജ് പി.എൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ഓ ജോർജ് ,സിപി എം ലോക്കൽ സെക്രട്ടറി സാബു ജോസഫ്, കേരളാ കോൺഗ്രസ് ജോസഫ് മണ്ഡലം പ്രസിഡന്റ് ജോൺ പി.എ, കുഷസംഘം പ്രസിഡന്റ് പ്രസാദ് മനേക്കൂടി, വാളകം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി സി വൈ, പഞ്ചായത്തു സെക്രട്ടറി പി.എം ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു .
Comments
0 comment