വാഴപ്പിള്ളി ഗവൺമെന്റ് ജെ ബി സ്കൂളിൽ കുട്ടികൾക്ക് നെൽകൃഷിയെക്കുറിച്ച് അറിയുന്നതിനും കൃഷിയുടെ മഹത്വം മനസ്സിലാക്കുന്നതിനുമായി മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ കരനെൽ കൃഷി ആരംഭിച്ചു.
മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ കെ ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ശ്രീമതി ലൈല കൃഷിയെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചും കൃഷിയുടെ മഹത്വ ത്തെക്കുറിച്ചും സംസാരിച്ചു. കൃഷി ഓഫീസിൽ നിന്നും കൃഷി ചെയ്യുന്നതിന് ആവശ്യമായ നെൽ വിത്തുകൾ ലഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അല്ലി ടി കെ സ്വാഗതവും പിടിഎ പ്രസിഡന്റ് ശ്രീ ആർ രാകേഷ് നന്ദിയും പറഞ്ഞു. പിടിഎ അംഗങ്ങളായ ശ്രീ സജേഷ് മധുസൂദനൻ,ശാലിനി സാബു, ഗീതു അജികുമാർ, എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment