വാരപ്പെട്ടി, പല്ലാരിമംഗലം, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തിലുള്ളവർക്ക് ജില്ലാ ഭരണ സിരാകേന്ദ്രമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ
എത്തുവാൻ കഴിയും
.ഇതോടെപ്പം കാക്കനാടു നിന്നും ഇടുക്കിയിലേക്കും എളുപ്പത്തിൽ എത്തുന്ന പുതിയ പാത ഇതോടെ തുറന്ന് കിട്ടും.കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കറുകടത്ത് നിന്നും കോതമംഗലം നഗരത്തിലെ ഗതാഗത കുരുക്കിൽപെടാതെ ഊന്നുകല്ലിലേക്ക് എളുപ്പത്തിൽ എത്തുന്നതിനും സഹായകരമാകുന്ന പാലമാണിത്.
കേന്ദ്ര സർക്കാരിൻ്റെ പിഎംജിഎസ് വൈ ഫേസ് 2-വിൽ പെടുത്തി നാലര കോടി മുടക്കി നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം ഇടുക്കി എം പി അഡ്വ.ഡീൻകുര്യാക്കോസ് നിർവ്വഹിച്ചു.ആൻ്റണി ജോൺ എം എൽ എ അധ്യക്ഷനായിരുന്നു.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
ഉല്ലാസ് തോമസ്, കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം റാണി കുട്ടി ജോർജ്ജ്, പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ബിന്ദു ശശി,
നഗരസഭ കൗൺസിലർമാരായ ഷെമീർ പനക്കൽ, സൈനുമോൾ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെർമാൻമാരായ കെ എം സെയ്ത്, എം എസ് ബെന്നി, ദീപഷാജു, പഞ്ചായത്ത് അംഗങ്ങളായ ശ്രീകല സി, പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി, ഷജി ബെസി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി വർഗീസ്, എം പി വർഗീസ്, , എം ഐ കുര്യാക്കോസ്, ജോസി പോൾ, വിജയൻ കാഞ്ഞിരക്കാട്ട് , സഹകരണ ബാങ്ക് പ്രസിഡൻ്റ് മാരായ എ എസ് ബാല കൃഷ്ണൻ, ഹാൻസി പോൾ, സി ഡി എസ് ചെയർപേഴ്സൺ ധന്യ സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി എംഎം ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എൻജിനിയർ കെ ടി സാജൻ റിപ്പോർട്ടു അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ചന്ദ്രശേഖരൻ നായർ സ്വാഗതവും
പി എം ജി എസ് വൈ അസ്സി: എക്സിസ്യൂട്ടീവ് എഞ്ചിനീയർ അനു ടി നന്ദിയും പറഞ്ഞു.
Comments
0 comment