കോതമംഗലത്ത് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സഭയിൽ ശ്രദ്ധയിൽകൊണ്ടുവന്നു . നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും , നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും ആതുരാലയങ്ങളുമുൾപ്പെടെ ,നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോതമംഗലം പട്ടണത്തിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എം എൽ എ ആവശ്യപ്പെട്ടു . പ്രകൃതിക്ഷോഭം പോലുള്ള പ്രതികൂലസാഹചര്യങ്ങളില്‍ വൈദ്യുതി തടസ്സത്തിന്റെ കാലദൈര്‍ഘ്യം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ടി സാഹചര്യങ്ങളില്‍ വൈദ്യുതിബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാറുണ്ട്. കോതമംഗലം ടൗൺ മേഖലയില്‍ വൈദ്യുതി ബന്ധം മെച്ചപ്പെടുത്തുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമായി കെ.എസ്.ഇ.ബി.എല്‍-ന്റെ ദ്യുതി -1, RDSS Phase II പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസലുകള്‍ ആവിഷ്കരിച്ചിട്ടുള്ളതാണ്. ടി പദ്ധതികളുടെ ആവശ്യകതയും വിശദാംശങ്ങളും ചുവടെ ചേര്‍ക്കുന്നു. നിലവില്‍ കോതമംഗലം 220 കെ.വി സബ് സ്റ്റേഷനില്‍ നിന്നും കോഴിപ്പിള്ളി, കവളങ്ങാട്, ടൗൺ എന്നീ മൂന്നു 11 K v ഫീഡറുകള്‍ ഏകദേശം 450 മീറ്ററോളം ഒരേ പോസ്റ്റുകളിലൂടെയാണ് വലിച്ചിരിക്കുന്നത്. ശേഷം ഏകദേശം കിലോമീറ്ററോളം കോഴിപ്പിള്ളി, ടൗൺ ഫീഡറുകളും ഒരേ പോസ്റ്റുകളിലൂടെ കടന്നു വരുന്നുണ്ട്. ഇക്കാരണത്താല്‍ ഈ സ്ഥലങ്ങളില്‍, ഇതില്‍ ഏതു ഫീഡറിന് കംപ്ലൈന്റ് വന്നാലും 3 ഫീഡറുകളും പെർമിറ്റ് എടുക്കേണ്ട സാഹചര്യമുണ്ട്. ഇത് ഒഴിവാക്കുന്നതിനായി കോഴിപ്പിള്ളി ഫീഡര്‍ ഹൈറേഞ്ച് ജംഗ്ഷന്‍ വരെയും, കവളങ്ങാട് ഫീഡര്‍ അരമനപ്പടി വരെയും മൊത്തം 5.15 KM ദൂരം യു.ജി കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തി, ഹൈറേഞ്ച് ജംഗ്ഷനിലും, കോഴിപ്പിള്ളി ജംഗ്ഷനിലും RMU സ്ഥാപിക്കുന്ന പ്രവൃത്തി എന്നിവക്കായി ആകെ 2,27,60,000/- രൂപയുടെ പ്രവൃത്തികള്‍ ദ്യുതി-1 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടികൾ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റോഡ് കട്ടിങ് അനുമതി ലഭിക്കാത്തതിനാല്‍ നടപ്പിലാക്കുവാനായില്ല. ആകയാല്‍ കോതമംഗലം 220 കെ.വി സബ്സ്റ്റേഷനില്‍ നിന്നും NH വരെയുള്ള ആദ്യ 450 മീറ്റര്‍ ഭാഗം ഒഴിവാക്കി ടി പദ്ധതി നടപ്പിലാക്കുവാനായി, PWD -യുടെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് മേല്‍ പ്രവൃത്തി പുനരാരംഭിക്കാവുന്നതാണ്.സാമ്പത്തിക വർഷത്തിൽ RDSS PHASE II പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ 450 മീറ്റര്‍ ഭാഗത്ത്, 3 ഫീഡറുകളും ഒരുമിച്ചു ഓഫ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഹൈ ടെന്‍ഷന്‍ ഏരിയല്‍ ബഞ്ചഡ് കേബിള്‍ സ്ഥാപിക്കുന്ന പ്രൊപ്പോസല്‍ ബോര്‍ഡ് പരിശോധിച്ചു വരുന്നു. ഈ പ്രവൃത്തികള്‍ കൂടി പൂർത്തിയാകുന്നതോടെ കോതമംഗലം ടൗണിലെ വൈദ്യുതി തടസ്സങ്ങള്‍ വളരെയധികം കുറയ്ക്കുവാന്‍ സാധിക്കുന്നതാണ് എന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.
കോതമംഗലം : കോതമംഗലം ടൗണിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാൻ 2 കോടി 27 ലക്ഷത്തി അറുപതിനായിരം രൂപചിലവഴിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു . ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്
Comments
0 comment