ചടങ്ങിൽ മുഖ്യ അതിഥി ആയി എത്തിയ ഡോക്ടർ സബൈൻ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങ് അസീസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം അനാവരണം ചെയ്തുകൊണ്ട് പി എസ് എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി ബി അസീസ് പുനർജനിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. കബീർ ബി ഹാറൂൺ മുഖ്യ പ്രഭാഷണം നടത്തി. ഡോ. സബൈൻ, എഴുത്തുകാരൻ മോഹൻദാസ് സൂര്യ നാരായണൻ ആതുര സേവകൻ, കെ വി മനോജ്, മിഡ് ഈസ്റ്റ് കമ്പനി ചെയർാൻ കെ എച്ച് റഹീം, ഹാരിസ് മുഫ്തഫപിള്ള തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സ്വാതന്ത്ര്യദിന ആഘോഷ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ റഷീദ, ഫസീല എന്നിവർ നയിച്ച ടീം ഒന്നാം സ്ഥാനം നേടി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം ഉയർത്തി കൊണ്ടുള്ള വിദ്യാർഥികളുടെ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.
പാശ്ചിം ബംഗാളിലെ മികച്ച പൊതു പ്രവർത്തകനുളള മുഖ്യമന്ത്രിയുടെ മെഡൽ ഡോ. പി.ബി. സലീം ഐഎഎസിനാണ്
Comments
0 comment