മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. വാഴക്കുളം മഞ്ഞള്ളൂർ ചേക്കോട്ടിൽ വീട്ടിൽ അഖിൽ സന്തോഷ് (24) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. വാഴക്കുളം, മൂവാറ്റുപുഴ, കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, അടിപിടി, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ വാഴക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
Comments
0 comment